ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി

Posted on: June 16, 2021

തൃശൂര്‍ : കോവിഡ് പ്രതിരോധരം ഗത്ത് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്യകാപരമെന്നു മന്ത്രി കെ. രാധാകൃഷ്ണന്‍. തൃശൂര്‍ ജില്ലാ ആശുപ്രതിയിലേക്ക് ഐസിഎല്‍ ഫിന്‍ കോര്‍പ്പ് നല്‍കിയ അത്യാധുനിക വെന്റിലേറ്റര്‍ നാടിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിഎല്‍ ഫിന്‍ കോര്‍പ്പിന് നേതൃത്വം നല്‍കുന്ന സിഎംഡി കെ.ജി. അനില്‍കുമാറിനെ മന്ത്രി അഭിനന്ദിച്ചു.

ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ആംബുലന്‍സ് സൗകര്യങ്ങളും ഇരിങ്ങാലക്കുട ജനറല്‍ആശുപതിയിലേക്ക് 10 ലക്ഷം രൂപ ചെലവ് വരുന്ന അത്യാധുനിക വെന്റിലേറ്ററും തൃശൂര്‍ കോര്‍പറേഷന്റെ സാമൂഹ്യ അടുക്കളയിലേക്ക് അവശ്യ സാധനങ്ങളും ഐസിഎല്‍ നല്‍കിയിരുന്നു. മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷതവഹിച്ചു.

പി. ബാലചന്ദ്രന്‍ എം.എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഎംഡി കെ.ജി. അനില്‍കുമാര്‍, ഐസിഎല്‍ സിഇഒ ഉമാ അനില്‍ കുമാര്‍, അമല്‍ജിത്ത് അനില്‍കുമാര്‍, ജില്ല ആശുപത്രി സുപ്രണ്ട് ഡോ. ടി.വി. ശ്രീദേവി, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി.കെ. ഷാജന്‍, സാറാമ്മ റോബ്‌സന്‍, ഷീബ ബാബു, കൗണ്‍സിലര്‍ റെജിജോയ്, ആശുപ്രതി ആര്‍എംഒ. ഡോ. മിഥുന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

TAGS: ICL FINCORP |