അദാനി ഫൗണ്ടേഷന്‍ 1000 ഓക്സിജന്‍ സിലണ്ടറുകള്‍ സര്‍ക്കാരിന് കൈമാറി

Posted on: June 4, 2021

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി വിഴിഞ്ഞം തുറമുഖ കമ്പനിയായ അദാനി ഗ്രൂപ്പ് ആയിരം ഓക്‌സിജന്‍ സിലിണ്ടറുകള്‍ സര്‍ക്കാരിന് കൈമാറി. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, വി. ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് സിലിണ്ടറുകള്‍ ഏറ്റുവാങ്ങി കേരള സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് കെമാറി. കോവിഡിന്റെ ഒന്നാംതരംഗം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയെ മന്ത്രിമാര്‍ അഭിനന്ദിച്ചു.

വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ രാജേഷ് ഝാ അധ്യക്ഷത വഹിച്ചു. വിസില്‍ സി, ഇ.ഒ, ഡോ. ജയകുമാര്‍, അദാനികോര്‍പ്പറേറ്റ് വിഭാഗം മേധാവി സുശീല്‍ നായര്‍, ഹോവേ പോജക്ട് ഡയറക്ടര്‍ രാജന്‍ രാമചന്ദ്രന്‍, അദാനി ഗ്രൂപ്പ് സാമൂഹ്യ പ്രതിബദ്ധതാ വിഭാഗം ദക്ഷിണേന്ത്യാ മേധാവി ഡോ. അനില്‍ ബാലകൃഷ്ണന്‍ എന്നിവര്‍പങ്കെടുത്തു.