അദാനി പോർട്ടിന് സിഎസ്ആർ പുരസ്‌കാരം

Posted on: December 6, 2018

അഹമ്മദാബാദ് : അദാനി വിഴിഞ്ഞം പോർട്ടിന് ഇൻഡിവുഡ് സിഎസ്ആർ എക്‌സലൻസ് പുരസ്‌കാരം. കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനും പുനർനിർമാണത്തിനും അദാനി ഫൗണ്ടേഷൻ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. കേരളത്തിലെ പ്രളയ ദുരിതാശ്വാസം, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദാനി ഫൗണ്ടേഷൻ 50 കോടി രൂപ നൽകിയിരുന്നു. അദാനി ഗ്രൂപ്പിന്റെ സുസ്ഥിരതയും, സാമൂഹിക ശ്രദ്ധയും, പ്രതിബദ്ധതയും, പ്രളയ ബാധിതരായ ജനങ്ങൾക്ക് അവരുടെ ജീവിതം കരുപ്പിടിപ്പിക്കാൻ അദാനി ഫൗണ്ടേഷൻ നൽകിയ സഹായവുമാണ് ആണ് ഈ പുരസ്‌കാരത്തിന് അർഹമാക്കിയത്.

ഹൈദരാബാദിൽ നടന്ന ചടങ്ങിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡി യും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ രാജേഷ് ജാ, അദാനി ഫൗണ്ടേഷൻ സിഎസ്ആർ വിഭാഗം തലവൻ ഡോ. അനിൽ ബാലകൃഷ്ണൻ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

‘കേരളത്തിലെ പ്രളയത്തിൽ ഞങ്ങൾക്ക് നല്കാൻ സാധിച്ച പരിശ്രമവും സേവനവും അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് അദാനി ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ പ്രീതി അദാനി വ്യക്തമാക്കി.