സമ്പൂര്‍ണ ഓട്ടോമാറ്റിക് ഇലക്ട്രിക്ക് വീല്‍ചെയര്‍ പദ്ധതിക്ക് തുടക്കം കുറിച്ച് മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍

Posted on: January 9, 2021

കൊച്ച : ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ സഹായിക്കുന്നതിനായ് മുത്തൂറ്റ് സ്നേഹസഞ്ചാരിണിയുടെ കീഴിലുളള സമ്പൂര്‍ണ ഓട്ടോമാറ്റിക് ഇലക്ട്രിക്ക് വീല്‍ചെയര്‍ പദ്ധതിക്ക് മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ തുടക്കം കുറിച്ചു. പുത്തന്‍കുരിശിലുളള മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയന്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍, ശ്രീ. ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ് എം ജോര്‍ജ് മുത്തൂറ്റ്, ചാലക്കുടി എം.പി, ശ്രീ. ബെന്നി ബെഹനാന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ എറണാകുളം എം.പി. ഹൈബി ഈഡന്‍ സമ്പൂര്‍ണ ഓട്ടോമാറ്റിക് ഇലക്ട്രിക്ക് വീല്‍ചെയര്‍ പദ്ധതിയുടെ വിതരണ ഉത്ഘാടനം നിര്‍വ്വഹിച്ചു.

തുടക്കത്തില്‍ എറണാകുളം ജില്ലയിലെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന 34 പേര്‍ക്കാണ് സമ്പൂര്‍ണ ഓട്ടോമാറ്റിക് ഇലക്ട്രിക്ക് വീല്‍ചെയര്‍ വിതരണം നടത്തിയത്. വൈകല്യങ്ങള്‍ മൂലം മറ്റൊരാളുടെ സഹായമില്ലാതെ നടക്കാന്‍ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരാലംബരും നിരാശ്രയരുമായവര്‍ക്ക് പൂര്‍ണമായും യന്ത്രവത്കൃതമായി പ്രവര്‍ത്തിക്കുന്ന വീല്‍ചെയറുകള്‍ സൗജന്യമായ് നല്‍കുന്നതാണ് പദ്ധതി. ഒരു സമ്പൂര്‍ണ ഓട്ടോമാറ്റിക് വീല്‍ചെയറിന്റെ ചിലവ് 50,000 രൂപയാണ്. കേരളത്തില്‍ തന്നെ ഇത്രയും സമ്പൂര്‍ണ ഓട്ടോമാറ്റിക് ഇലക്ട്രിക്ക് വീല്‍ചെയര്‍ ഒന്നിച്ച് വിതരണം ചെയ്യുന്ന ആദ്യത്തെ സംരംഭമാണ്.

ശാരീരിക വെല്ലുവിളികളോട് പോരാടി ജീവിതവുമായി മുന്നോട്ട് പോകുന്നവര്‍ക്ക് അര്‍ഹിക്കുന്ന ഒരു കൈതാങ്ങാണ് മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ ഈ കാരുണ്യ പ്രവര്‍ത്തനം. മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ ഈ പ്രവര്‍ത്തനം വളരെ സ്വാഗതാര്‍ഹമാണ്, ഇത്തരം മാനുഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പല കമ്പനികള്‍ക്കും ഇത് പ്രേത്സാഹനമാകുമെന്നും, മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്റെ ഇത്തരത്തിലുളള പല പദ്ധതികളിലും ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പദ്ധതിയുടെ വിതരണ ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഹൈബി ഈഡന്‍ പറഞ്ഞു.

അര്‍ഹരായ വ്യക്തികള്‍ക്ക് ഒരു കൈതാങ്ങ് ആകുന്നതിലൂടെ അവരെ പുതിയജീവിതത്തിലേക്ക് കൈപിടിച്ച് നടത്താന്‍ ഈ പദ്ധതി ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നതായ് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് സിഎസ്ആര്‍ ഹെഡ്, ശ്രീ. ബാബു ജോണ്‍ മലയില്‍ സ്വാഗതം ആശംസിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ് എം ജോര്‍ജ് മുത്തൂറ്റ്, മുഖ്യാതിഥി ചാലക്കുടി എം.പി, ശ്രീ. ബെന്നി ബെഹനാന്‍ സദസിനെ അഭിസംേബാധ ചെയ്തു. എറണാകുളം, ലേക്ഷോര്‍ ഹോസ്പിറ്റല്‍, ന്യൂറോസര്‍ജന്‍, ഡോ. അരുണ്‍ ഉമ്മന്‍ മുത്തൂറ്റ് സ്നേഹസഞ്ചാരിണി പദ്ധതിയെകുറിച്ച് സംസാരിച്ചു. ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ അംഗം ശ്രീ. രാജീവ് പള്ളുരുത്തി, വടവുകോട്, പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സോണിയ മുരുകേശന്‍, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. പി സി നീലകന്ദന്‍, എറണാകുളം റീജിയണല്‍ മാനേജര്‍, ശ്രീ. വിനോദ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയന്‍സ് വൈസ് പ്രിന്‍സിപ്പല്‍, ഡോ. ചിക്കു അബ്രഹാം നന്ദി രേഖപ്പെടുത്തി.

മുത്തൂറ്റ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 2019ല്‍, 101 പേര്‍ക്ക് കൃത്രിമ കാലുകള്‍ വിതരണം ചെയ്തുകൊണ്ടാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. എറണാകുളം ജില്ലയില്‍ തുടക്കം കുറിച്ച ഈ പദ്ധതി പിന്നീട് ഇത് മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതാണ്.