പ്രളയ ബാധിതര്‍ക്ക് വീട് കൈമാറി മുത്തൂറ്റ് ഫൗണ്ടേഷന്‍

Posted on: December 28, 2018

കൊച്ചി : മുത്തൂറ്റ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന്‍ പ്രളയ ബാധിതര്‍ക്കായി നിര്‍മ്മിച്ച ആദ്യ വീട് കൈമാറി. തൃശ്ശൂര്‍ അന്നമനടയിലുള്ള രാജേശ്വരി, സുബ്രഹ്മണ്യന്‍ കുടുംബത്തിനാണ് വീട് നല്‍കിയത്.

മൂത്തൂറ്റ് ഗ്രീപ്പ് ചീഫ് ജനറല്‍ മാനേജര്‍ കെ. ആര്‍ ബിജിമോന്‍, പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റ് ഇന്ത്യ എംഡി രാജന്‍ സാമുവല്‍, സി. വി. ബാലശങ്കര്‍, ജിഎം – ക്രെഡിറ്റ് & ഓപ്പറേഷന്‍സ്, മുത്തൂറ്റ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡിജിഎം ബാബു ജോണ്‍ മലയില്‍, സാബു, റീജിയണല്‍ മാനേജര്‍, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവര്‍ വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്തു.

55 ദിവസങ്ങള്‍ കൊണ്ടാണ് വീട് നിര്‍മ്മിച്ചത്. ഭൂമികുലുക്കത്തെ പോലും പ്രതിരോധിക്കുന്ന രീതിയിലാണ് വീടിന്റെ നിര്‍മ്മാണം ഹാബിറ്റാറ്റ് നിര്‍വഹിച്ചിരിക്കുന്നത്. ഭൂനിരപ്പില്‍ നിന്ന് മൂന്നടി ഉയരത്തില്‍ ആയത് കൊണ്ട് ഇനി വെള്ളപ്പൊക്കവും വീടിനെ ബാധിക്കില്ല. ഹാബിറ്റാറ്റുമായി ചേര്‍ന്ന് ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഗ്രൂപ്പ് എംഡി ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.