വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ആംവെ

Posted on: February 13, 2019

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആംവെ ഇന്ത്യ ഒരു കോടി രൂപ സംഭാവന ചെയ്തു. ഈ തുകയുടെ ചെക്ക് കഴിഞ്ഞ ദിവസം ഡല്‍ഹി കേരള ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ആംവെ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അന്‍ഷു ബൃദ്ധ്‌രാജ ഏല്‍പ്പിച്ചു.

പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പുനര്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സന്നദ്ധസംഘടനയായ പ്ലാന്‍ ഇന്ത്യയുടെ സഹകരണത്തോടെ ആംവെ ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളടക്കം 3000-ത്തിലേറെ ആളുകള്‍ക്ക് ഗുണകരമാവുന്ന ഈ പദ്ധതി അടുത്ത മാസം പൂര്‍ത്തീകരിക്കും. നശിച്ചുപോയ കെട്ടിട ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കല്‍, കുളിമുറികളും മൂത്രപ്പുരകളും സജ്ജമാക്കല്‍, പെണ്‍കുട്ടികള്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യമേര്‍പ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്‌കൂള്‍ പുനരുദ്ധാരണ പദ്ധതി.

എറണാകുളം ജില്ലയില്‍ കോട്ടുവള്ളിക്കാട് എസ്എന്‍എം എല്‍പി സ്‌കൂള്‍, പുത്തന്‍വേലിക്കര വിസിഎസ്എച്ച്എസ്, നോര്‍ത്ത് പറവൂര്‍ ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ഇത് സംബന്ധിച്ച് ജോലികള്‍ പുരോഗമിക്കുന്നത്.

TAGS: Amway |