മുത്തൂറ്റ് വിവാഹ സമ്മാനം പദ്ധതി

Posted on: October 25, 2018

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിന്റെ മുത്തൂറ്റ് വിവാഹ സമ്മാനം 2018 പദ്ധതിയുടെ രണ്ടാം ഘട്ട സഹായ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നിര്‍ധന കുടുംബങ്ങളിലെ വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിനായി 2 ലക്ഷം രൂപവരെ നല്‍കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

2016 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളെ ആണ് ഉള്‍പ്പെടുത്തിയിരുന്നത്. എറണാകുളം, കോട്ടയം ജില്ലകളെയാണ് 2018-19 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എറണാകുളം, കോട്ടയം ജില്ലകളിലുള്ള നിര്‍ധനരായ യുവതികള്‍ക്കുള്ള ഒരു വിവാഹസമ്മാനമായ് ഈ പദ്ധതി സമര്‍പ്പിക്കുന്നതായി മുത്തൂറ്റ് ഫിനാസിനെ പ്രതിനിധീകരിച്ചുകൊണ്ട് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ജോണ്‍ വി ജോര്‍ജ് പത്ര സമ്മേളനത്തില്‍ അറിയിച്ചു. സമൂഹത്തിലെ നിര്‍ധനര്‍ക്കും നിരാശ്രയര്‍ക്കും കൈത്താങ്ങാകുവാന്‍ മുത്തൂറ്റ് ഫിനാന്‍സ് എക്കാലവും മുന്‍പന്തിയില്‍ ഉണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

TAGS: Muthoot Finance |