ആംവെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകും

Posted on: October 5, 2018

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആംവെ ഒരു കോടി രൂപ നൽകും. കൂടാതെ പ്രളയത്തിൽപെട്ട ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും പുനരധിവാസത്തിനുമായി വിവിധ പദ്ധതികളും കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ആംവെ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അൻഷു ബുദ്ധരാജ പറഞ്ഞു.

പ്രളയ ബാധിതമായ വീടുകൾ ശുചീകരിച്ച് അണുവിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചേർത്തലയിലെ കെവിഎം ഹോസ്പിറ്റലുമായി ചേർന്ന് ആരംഭിച്ചു കഴിഞ്ഞു. ആംവെയുടെ ഉത്പന്നങ്ങൾ ഉപയോഗിച്ച് ആയിരത്തിൽപരം വീടുകളാണ് ശുചീകരിക്കും. ഗൂഞ്ച് എ സന്ന ദ്ധസംഘടനയുടെ സഹകരണത്തോടെ ചിലയിടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാവാൻ ആംവെയ്ക്ക് സാധിച്ചു.

പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ചില സർക്കാർ സ്‌കൂളുകൾ ദത്തെടുക്കാൻ ആംവെ ഉദ്ദേശിക്കുുണ്ട്. ഇതിനായി ജില്ലാ അധികൃതരുമായി ബദ്ധപ്പെട്ടുവരികയാണ്. ശുദ്ധീകരണം, സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, നഷ്ടപ്പെട്ട പഠന സാമഗ്രികൾക്ക് പകരം പുതിയവ ലഭ്യമാക്കൽ, കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി ഹെൽത്ത് ക്യാമ്പുകൾ എന്നിവയാണ് സ്‌കൂളുകളുമായി ബദ്ധപ്പെട്ട് ആംവെ ചെയ്യാനുദേശിക്കുന്നത്.

TAGS: Amway |