ആലിബാബ മാധ്യമ രംഗത്തേക്ക്

Posted on: December 14, 2015

Alibaba-Group-big

ഷാംഗായ് : ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ മാധ്യമ രംഗത്തേക്ക്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് 265.8 മില്യൺ ഡോളറിന് ഏറ്റെടുത്തുകൊണ്ടാണ് പുതിയ ചുവടുവെയ്പ്പ്. ഹോങ്കോംഗിൽ നിർണായക സ്വാധീനമുള്ള ദിനപ്പത്രമാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ്.

112 വർഷത്തെ പാരമ്പര്യമുള്ള ഇംഗ്ലീഷ് ദിനപ്പത്രവും മറ്റു പ്രസിദ്ധീകരണങ്ങളും ഇതോടെ ആലിബാബയുടെ ഭാഗമാകും. നേരത്തെ ചൈന ബിസിനസ് ന്യൂസിലും ആലിബാബ മൂലധനനിക്ഷേപം നടത്തിയിരുന്നു.