മാരുതി 4,000 കോടിയുടെ വികസനം നടപ്പാക്കുന്നു

Posted on: April 27, 2015

Maruti-Suzuki-Showroom-Big

ന്യൂഡൽഹി : മാരുതി സുസുക്കി ഇന്ത്യ 2015-16 ൽ 4,000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കും. പുതിയ ഉത്പന്നങ്ങൾക്കും വിപണി വികസനത്തിനും ആർ & ഡി പ്രവർത്തനങ്ങൾക്കുമാണ് മൂലധനനിക്ഷേപം നടത്തുന്നത്. ഗുജറത്തിലെ പുതിയ പ്ലാന്റിനായി 845 കോടി രൂപ ചെലവഴിക്കും.

പുതിയ നിര ഡിസ്‌പ്ലേ സെന്ററുകൾ സ്ഥാപിക്കും. നടപ്പു ധനകാര്യവർഷം എസ്എക്‌സ് 4 എസ് ക്രോസ്, പ്രീമിയം ഹാച്ച്ബാക്കായ വൈആർഎ എന്നിവ അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

നഗരങ്ങൾക്കൊപ്പം ഗ്രാമീണ വിപണികൾക്ക് ഊന്നൽ നൽകാനാണ് മാരുതി ഒരുങ്ങുന്നത്. മാരുതിക്ക് ഇപ്പോൾ രാജ്യത്തെ 1.25 ലക്ഷം ഗ്രാമങ്ങളിൽ സാന്നിധ്യമുണ്ട്. 25,000 ഗ്രാമങ്ങളിലേക്കു കൂടി സാന്നിധ്യം വ്യാപിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ. സി. ഭാർഗവ പറഞ്ഞു.