കാഠ്മണ്ഡുവിൽ നാല് വൻ ഭൂചലനങ്ങൾ

Posted on: May 12, 2015

Earthquake-Red-big

ന്യൂഡൽഹി : കാഠ്മണ്ഡു താഴ്‌വരയിൽ ഇന്ന് അരമണിക്കൂറിനുള്ളിൽ നാല് വൻ ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ആദ്യ ഭൂചലനത്തിന് പിന്നാലെ മൂന്ന് തുടർചലനങ്ങളും നേപ്പാളിനെ പിടിച്ചുകുലുക്കി. ആദ്യചലനത്തിന്റെ തീവ്രത 7.4 ഉം രണ്ടും മൂന്നും നാലും ചലനങ്ങൾക്ക് യഥാക്രമം 6.3, 5.4, 5.6 ഉം ആണ് രേഖപ്പെടുത്തിയത്.

കാഠ്മണ്ഡുവിൽ 33 നിന്നും വടക്കുകിഴക്ക് ലാംചെക് മേഖലയിലാണ് തുടർചലനത്തിന്റെ മൂന്നാമത്തെ പ്രഭവ കേന്ദ്രം. നാലാമത്തേത് നാംചെബസാറിലും. ആദ്യത്തെ രണ്ട് തുടർചലനങ്ങളുടെ പ്രഭവകേന്ദ്രം കാഠ്മണ്ഡുവിൽ നിന്ന് 83 കിലോമീറ്റർ അകലെ കോഠാരിയിലായിരുന്നു. ഭൂചലനത്തെ തുടർന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചു. ടെർമിനലിൽ നിന്ന് യാത്രക്കാരും വിമാനജോലിക്കാരും ടാർമാർക്കിലേക്ക് ഓടിരക്ഷപ്പെട്ടു.

ഭൂചലനം നേപ്പാളിൽ കനത്ത നാശം വിതച്ചിട്ടുണ്ടാകുമെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഏതാനും കെട്ടിടങ്ങൾ തകർന്നത് ഒഴിച്ചാൽ മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നേപ്പാൾ -ചൈന അതിർത്തിയിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു.