നേപ്പാൾ ഭൂചലനം മരണസംഖ്യ 1,900 കവിഞ്ഞു

Posted on: April 26, 2015

Nepal-Disaster-a-Big

കാഠ്മണ്ഡു : നേപ്പാളിൽ ഇന്നലെയുണ്ടായ ഭൂചലനത്തിൽ മരണമടഞ്ഞവരുടെ എണ്ണം 1,900 കവിഞ്ഞു. 6,000 ലേറെപ്പേർക്കു പരിക്കേറ്റു. നിരവധി വിദേശ വിനോദസഞ്ചാരികളെ കാണാതായി. ആയിരകണക്കിന് ആളുകൾ ഭവനരഹിതരായി. ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അവശ്യവസ്തുക്കൾ എത്തിക്കാൻ വ്യോമസേനയുടെ 10 വിമാനങ്ങൾ രംഗത്തുണ്ട്.

വിമാനം കിട്ടതെ 3,000 ലേറെ ഇന്ത്യക്കാർ നേപ്പാളിൽ കുടുങ്ങിയിട്ടുണ്ട്. എല്ലാവരെയും ഇന്ന് മടക്കി കൊണ്ടുവരുമെന്ന് എയർഫോഴ്‌സ് വക്താവ് അറിയിച്ചു. ഡൽഹി, കോൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ ഇന്ന് പുനരാരംഭിക്കും. ഇൻഡിഗോയും സ്‌പൈസ്‌ജെറ്റും ഇന്ന് സർവീസുകൾ പുനരാരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.