ബാങ്കുകൾ നിരക്ക് കുറച്ചു തുടങ്ങി

Posted on: April 8, 2015

Bank-rate-cut-big

മുംബൈ : റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചതിനു പിന്നാലെ
പ്രമുഖ ബാങ്കുകൾ പലിശനിരക്ക് കുറച്ചു തുടങ്ങി. എസ് ബി ഐ ലെൻഡിംഗ് നിരക്കിൽ 15 ബേസിസ് പോയിന്റ് കുറച്ച് 9.85 ശതമാനമാക്കി. ഏപ്രിൽ 10 മുതൽ പുതിയ നിരക്ക് നിലവിൽ വരും.

ഐസിഐസിഐ ബാങ്ക് ബേസ് നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 9.75 ശതമാനമാക്കി.

എച്ച്ഡിഎഫ്‌സി ബാങ്ക് ബേസ് ലെൻഡിംഗ് റേറ്റിൽ 0.15 ശതമാനം കുറവ് വരുത്തി. ഏപ്രിൽ 13 മുതൽ നിലവിൽ വരുന്ന പുതിയ നിരക്ക് 9.85 ശതമാനമാണ്.

ആക്‌സിസ് ബാങ്ക് ബേസ് റേറ്റ് 20 ബേസിസ് പോയിന്റ് കുറച്ച് 9.95 ശതമാനമാക്കി. കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് റീട്ടെയ്ൽ ഡിപ്പോസിറ്റ് നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്.

ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും ആർബിഐ നടത്തിയ റേറ്റ് കട്ടിന്റെ ഇളവ് ഉപഭോക്താക്കൾക്ക് ബാങ്കുകൾ കൈമാറിയിട്ടില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ചൂണ്ടിക്കാട്ടിയിരുന്നു. ജൂൺ രണ്ടിനാണ് റിസർവ് ബാങ്കിന്റെ അടുത്ത പണനയ അവലോകനം.