ഫ്‌ലിപ്കാർട്ടിന്റെ ഐപിഒ യുഎസിൽ

Posted on: April 2, 2015

Flipkart-big

മുംബൈ : ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാർട്ട് അമേരിക്കയിൽ അഞ്ച് ബില്യൺ ഡോളറിന്റെ (31,000 കോടി രൂപ) ഐപിഒ നടത്തും. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പ്രവർത്തനം ഇന്ത്യയിലാണ്. അടുത്ത 12-18 മാസത്തിനുള്ളിൽ ഐപിഒ നടത്താനാണ് ഫ്‌ലിപ്കാർട്ടിന്റെ ലക്ഷ്യം. യുഎസ് വിപണിയിൽ ലിസ്റ്റ് ചെയ്തശേഷം ഇന്ത്യയിൽ ലിസ്റ്റ് ചെയ്താൽ മതിയെന്ന നിലപാടിലാണ് ഫ്‌ലിപ്കാർട്ടിലെ നിക്ഷേപകർ.

ആമസോണിൽ പ്രവർത്തിച്ചിരുന്ന സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്നാണ് 2007 ൽ ഫ്‌ലിപ്കാർട്ട് സ്ഥാപിച്ചത്. ടൈഗർ ഗ്ലോബൽ (യുഎസ്എ), ഡിഎസ്ടി ഗ്ലോബൽ (റഷ്യ) എന്നീ സ്ഥാപനങ്ങളാണ് ഫ്‌ലിപ്കാർട്ടിലെ മറ്റു നിക്ഷേപകർ. 2.5 ബില്യൺ ഡോളർ മൂലധനം സമാഹരിച്ച ഫ്‌ലിപ്കാർട്ടിന്റെ മൂല്യം ഇപ്പോൾ 12 ബില്യൺ ഡോളറാണ്.