മുഹൂർത്തവ്യാപാരം വിപണിയിൽ മുന്നേറ്റം

Posted on: November 3, 2013

Muharat-2014സംവത് 2070 ന് തുടക്കം കുറിച്ചു ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണൽ സ്റ്റോക്ക്എക്‌സ്‌ചേഞ്ചിലും വൈകുന്നേരം 6.15 ആരംഭിച്ച മുഹൂർത്തവ്യാപാരത്തിൽ വിപണി മുന്നേറി. സെൻസെക്‌സ് 124.72 പോയിന്റ ഉയർന്ന് 21,321.53 പോയിന്റിലെത്തി. നിഫ്റ്റി 18.60 പോയിന്റ് ഉയർന്ന് 6,325.75 പോയിന്റിലെത്തി.

റിലയൻസ്, ഐടിസി, ടാറ്റാ മോട്ടോഴ്‌സ്, സൺ ഫാർമ, ടിസിഎസ്, ഒഎൻജിസി, ഹിൻഡാൽകോ, ഹീറോമോട്ടോ കോർപ്, മാരുതി സുസുക്കി ഒഎൻജിസി തുടങ്ങിയ ഓഹരികൾ മുന്നേറ്റം നടത്തി. ബിഎച്ച്ഇഎൽ ഓഹരിയുടെ വില 1.2 ശതമാനം വർധിച്ച് 145 ൽ എത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വില ഒരു ശതമാനത്തോളം വർധിച്ചു. വെള്ളിയാഴ്ച 1879 ലാണ് എസ് ബിഐ ക്ലോസ് ചെയ്തത്.