വിഴിഞ്ഞം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗൗതം അദാനി

Posted on: August 17, 2015

Gautam-Adani-Big

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗൗതം അദാനി. സെക്രട്ടറിയേറ്റിലെ ചേംബറിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് വർഷമാണ് കരാർ കാലാവധി. ഏഴാം വർഷം മുതൽ കേരളത്തിന് വരുമാനം ലഭിച്ചുതുടങ്ങുമെന്നും ഗൗതം അദാനി വ്യക്തമാക്കി.

തുടർന്ന് കന്റോൺമെന്റ് ഹൗസിൽ എത്തി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനുമായി ആശയവിനിമയം നടത്തി. പിന്നീട് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തി പ്രസിഡന്റ് മുരളീധരനെയും സന്ദർശിച്ചു.