വിഴിഞ്ഞം കരാർ ഇന്ന് ഒപ്പുവയ്ക്കും

Posted on: August 17, 2015

Vizhinjam-Seaport-Master-Pl

തിരുവനന്തപുരം : വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം സ്ഥാപിക്കുന്നതു സംബന്ധിച്ച കേരള സർക്കാരും അദാനി ഗ്രൂപ്പും ഇന്ന് കരാർ ഒപ്പുവയ്ക്കും. വൈകുന്നേരം 5.30 ന് സെക്രട്ടറിയേറ്റ് ദർബാർഹാളിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. അല്പ സമയത്തിന് അകം സെക്രട്ടറിയേറ്റിലെ ചേംബറിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഗൗതം അദാനി ഉച്ചയ്ക്ക് ഔദ്യോഗിക വസതിയിലെത്തി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായും ചർച്ച നടത്തും.