പിൻഇൻഫർണിയ ഏറ്റെടുക്കാൻ മഹീന്ദ്ര & മഹീന്ദ്ര

Posted on: March 26, 2015

Pininfarina-Ferrari-Big

മുംബൈ : പ്രമുഖ ലക്ഷ്വറി കാർ ഡിസൈനറായ ഇറ്റലിയിലെ പിൻഇൻഫർണിയയെ ഏറ്റെടുക്കാൻ മഹീന്ദ്ര & മഹീന്ദ്ര ഒരുങ്ങുന്നു. ഇരു കമ്പനികളും ഏറ്റെടുക്കൽ വാർത്തയോട് പ്രതികരിച്ചിട്ടില്ല. ഫെരാരി, മസെർട്ടി, റോൾസ് റോയ്‌സ് തുടങ്ങിയ ആഡംബര കാറുകൾ ഡിസൈൻ ചെയ്യുന്നത് പിൻഇൻഫർണിയ ആണ്.

ഏതാനും വർഷങ്ങളായി നഷ്ടത്തിലാണ് ടൂറിൻ ആസ്ഥാനമായുള്ള പിൻഇൻഫർണിയ. 2014 ൽ മില്യൺ യൂറോയായിരുന്നു കടബാധ്യത. 2015 ൽ കടം ഇനിയും വർധിച്ചേക്കുമെന്നാണ് സൂചന. ഓഹരിവാങ്ങാൻ മഹീന്ദ്ര ഒരുങ്ങുന്നതായ വാർത്തകളെ തുടർന്ന് പിൻഇൻഫർണിയയുടെ ഓഹരിവില 21 ശതമാനം വർധിച്ച് 4.96 യൂറോ ആയി.

പിൻഇൻഫർണിയ ഓഹരികൾ മിലാൻ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ്‌ചെയ്തിട്ടുണ്ട്. 123 മില്യൺ യൂറോ ആണ് പിൻഇൻഫർണിയയുടെ വിപണി വ്യാപ്തം. നഷ്ടം നികത്താനായി പിൻഇൻഫർണിയ കെട്ടിടങ്ങൾ, ഫർണിച്ചർ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ തുടങ്ങിയവയുടെ ഡിസൈനിംഗിലേക്ക് വൈവിധ്യവത്കരിച്ചിരുന്നു.

പിൻഇൻഫർണിയയിലെ ഡിസൈനർ ഹ്യുബർട്ട് ടാസിൻ 2013 ൽ മഹീന്ദ്ര യിൽ ചേർന്നിരുന്നു. മഹീന്ദ്രയുടെ ഇലക്ട്രിക്ക് കാറായ റേവ ഡിസൈൻ ചെയ്തത് ടാസിനാണ്.