20 ദശലക്ഷം ഉപയോക്താക്കളെന്ന നേട്ടവുമായി ഡിജിറ്റല്‍ ഗോള്‍ഡ് സേവിംഗ്‌സ് ആപ്പ് ജാര്‍

Posted on: March 30, 2024

കൊച്ചി : ഡിജിറ്റല്‍ ഗോള്‍ഡ് സേവിംഗ്‌സ് ആപ്പായ ജാര്‍ 20 ദശലക്ഷം ഉപയോക്താക്കളെന്ന നേട്ടം കൈവരിച്ചു. ഡിജിറ്റല്‍ ഗോള്‍ഡ് മേഖലയിലെ മാര്‍ക്കറ്റ് ലീഡറായ ജാറിന്റെ റൗണ്ട്-ഓഫ് രീതി ഡിജിറ്റല്‍ ഇടപാടുകളെ എളുപ്പത്തിലാക്കുകയും അത് ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുകയും ചെയ്യുവാന്‍ സഹായിക്കുന്നു. 45 സെക്കന്‍ഡ് മാത്രം എടുക്കുന്ന ഒരു നിക്ഷേപ യാത്രയാണ് ജാര്‍ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഉപഭോക്താക്കള്‍ക്ക് 10 രൂപ മുതല്‍ സമ്പാദ്യം തുടങ്ങാം. ഈ പണം 24K, 99.9% ശുദ്ധമായ ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാം.

കസ്റ്റോഡിയന്‍ നിയന്ത്രിക്കുന്ന നിലവറകളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ഭൗതിക സ്വര്‍ണ്ണത്തെയാണ് ഡിജിറ്റല്‍ സ്വര്‍ണ്ണം പ്രതിനിധീകരിക്കുന്നത്. ജാര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ സമ്പാദ്യമുണ്ടാക്കാനും അത് പണമാക്കി മാറ്റാനും അല്ലെങ്കില്‍ അവരുടെ സൗകര്യത്തിനനുസരിച്ച് ഭൗതിക സ്വര്‍ണമായി സ്വീകരിക്കാനും കഴിയും.

കര്‍ണാടകയിലെ ഹാസനില്‍ നിന്നുള്ള നിശ്ചയ് എ.ജിയും ബീഹാറിലെ ബീഹാര്‍ഷെരീഫില്‍ നിന്നുള്ള മിസ്ബാബ് അഷ്‌റഫും ചേര്‍ന്ന് തുടക്കംകുറിച്ച ജാര്‍ മികച്ച വെല്‍ത്ത്ടെക് സ്റ്റാര്‍ട്ടപ്പ് വിഭാഗത്തിനുള്ള 2023-ലെ ഗ്ലോബല്‍ ഫിന്‍ടെക് അവാര്‍ഡ് നേടിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ മികച്ച യുപിഐ ഓട്ടോ-പേ പ്രമുഖരില്‍ ഒരാളായി മാറുകയും ചെയ്തു. 2023-ലെ ഇന്ത്യയിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി ലിങ്ക്ഡ് ഇന്‍ ജാറിനെ അംഗീകരിച്ചിട്ടുണ്ട്.

സമ്പാദ്യ ശീലത്തിനോടുള്ള പുതിയ സമീപനം, ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസ്, ലളിതമായ ഉപഭോക്തൃ ഫ്‌ലോ, ആധുനിക ഡിസൈന്‍ എന്നിവയാണ് ജാറിന്റെ 20 ദശലക്ഷത്തിലധികം ഉപയോക്താക്കളെ സ്വാധീനിച്ചത്. ഒരു ശരാശരി ജാര്‍ ഉപയോക്താവ് ഓരോ മാസവും ഏകദേശം 22 തവണ സമ്പാദ്യം നടത്തുകയും പ്ലാറ്റ്ഫോം ഇപ്പോള്‍ പ്രതിദിനം 1 ദശലക്ഷത്തിലധികം ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നു. ഡിജിറ്റല്‍ ഗോള്‍ഡ് സ്പെയ്സില്‍ ചുവടുറപ്പിച്ചതിന് ശേഷം, ഉപഭോക്താക്കളുടെ മറ്റുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വായ്പ, നിക്ഷേപം എന്നിവപോലെ അധികം പദ്ധതികളും ഉള്‍പ്പെടുത്തി ഓഫറുകള്‍ നല്‍കാനും ജാര്‍ ആലോചിക്കുന്നുണ്ട്.

TAGS: Jar App |