പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 7 % എത്തുമെന്ന് ഫിച്ച്

Posted on: March 15, 2024

ന്യൂഡല്‍ഹി : ഏപ്രില്‍ 1 മുതലുള്ള പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച 7% ആയിരിക്കുമെന്ന് രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഫിച്ച് വ്യക്തമാക്കി. രാജ്യത്തെ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച മുന്‍നിര്‍ത്തിയാണ് 6.5% എന്ന അനുമാനം 7% ആക്കിയത്.

ഈസാമ്പത്തികവര്‍ഷത്തിലെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാംപാദത്തില്‍ 8.4% ജിഡിപി വളര്‍ച്ചയുണ്ടായി. 7.6% ആയിരിക്കും വളര്‍ച്ചയെന്നായിരുന്നു സര്‍ക്കാര്‍ അനുമാനം. ഈ സാമ്പത്തിക വര്‍ഷത്തിലെ 3 പാദങ്ങളിലും ജിഡിപി വളര്‍ച്ച 8% കവിഞ്ഞി രുന്നു. ആഭ്യന്തര ഉപഭോഗം വര്‍ധിച്ചത് സാമ്പത്തിക വളര്‍ച്ചയുടെ സൂചനയാണ്.

TAGS: Fitch Ratings |