25 വിമാനത്താവളങ്ങളില്‍ കൂടി ഡിജിയാത്ര സൗകര്യമൊരുക്കുമെന്നു കേന്ദ്ര വ്യോമയാനമന്ത്രി

Posted on: December 16, 2023

ന്യൂഡല്‍ഹി : രാജ്യത്തെ 25 വിമാനത്താവളങ്ങളില്‍ കൂടി അടുത്ത വര്‍ഷം ഡിജിയാത്ര സൗകര്യമൊരുക്കുമെന്നു കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യഅറിയിച്ചു.

ഡിജിറ്റലായി വിവരങ്ങള്‍ നല്‍കി ഫെയ്‌സ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ അവസരം നല്‍കുന്നതാണ് ഡിജിയാത്ര ആപ്.

പ്രവേശന കവാടത്തിലെയും സെക്യൂരിറ്റി ചെക്കിലെയും നീണ്ട ക്യൂ എളുപ്പത്തില്‍ മറികടക്കാം.

TAGS: Digi Yathra App |