എൽജി ഇന്ത്യയിൽ 1,000 കോടി മുതൽമുടക്കും

Posted on: March 19, 2015

LG-Showroom-big

കോൽക്കത്ത : എൽജി ഇലക്ട്രോണിക്‌സ് വിപണിവികസനത്തിനായി ഇന്ത്യയിൽ 1,000 കോടി രൂപയുടെ മുതൽമുടക്ക് നടത്തും. ആർ & ഡി, മാർക്കറ്റിംഗ്, ഉത്പന്നങ്ങളുടെ പ്രാദേശികവത്കരണം തുടങ്ങിയ കാര്യങ്ങൾക്കാണ് പുതിയ നിക്ഷേപം വിനിയോഗിക്കുന്നത്.

നടപ്പുവർഷം 25 ശതമാനം വരുമാനവളർച്ചയാണ് എൽജി ലക്ഷ്യമിടുന്നത്. 2014 ൽ 18,500 കോടി രൂപയായിരുന്നു എൽജി ഇന്ത്യയുടെ വിറ്റുവരവ്. കഴിഞ്ഞവർഷം റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ വില്പനയിൽ 15 ശതമാനം വളർച്ച നേടിയിരുന്നു. 2015 ൽ 23,000 – 24,000 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ടെലിവിഷൻ, സ്മാർട്ട്‌ഫോൺ വിപണികൾക്ക് ഊന്നൽ നൽകാനാണ് എൽജി ലക്ഷ്യമിടുന്നത്.