ജാഗ്വർ ലാൻഡ് റോവർ സ്മാർട്ട്‌ഫോൺ വിപണിയിലേക്ക്

Posted on: May 9, 2016

Jaguar-Land-Rover-products-

ലണ്ടൻ : ജാഗ്വർ ലാൻഡ് റോവർ സ്മാർട്ട്‌ഫോൺ നിർമാണത്തിലേക്ക് തിരിയുന്നു. കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് കമ്പനിയായ ബുള്ളിറ്റുമായി ചേർന്നാണ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നത്.

ജാഗ്വറിന്റെ സ്മാർട്ട്‌ഫോണുകൾ 2017 ൽ വിപണിയിലെത്തും. സാങ്കേതികവിദ്യയിലും ഗുണനിലവാരത്തിലും ജാഗ്വറിന്റെ ബ്രാൻഡ് പ്രതിഛായ കാത്തുസൂക്ഷിക്കുന്ന ഉത്പന്നമായിരിക്കും അവതരിപ്പിക്കുന്നതെന്ന് ബുള്ളിറ്റ് ഗ്രൂപ്പ് സിഇഒ പീറ്റർ സ്റ്റെഫൻസ് പറഞ്ഞു.