ഗോദറെജും പാനസോണിക്കും വില ഉയർത്തി

Posted on: January 7, 2015

Consumer-Electronics-Big

ഗോദറെജും പാനസോണിക്കും കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചു. ജനുവരി ഒന്നു മുതൽ എക്‌സൈസ് ഡ്യൂട്ടി 10 ശതമാനത്തിൽ നിന്ന് 12 ശതമാനമായി വർധിച്ചതിനെ തുടർന്നാണിത്. എക്‌സൈസ് ഡ്യൂട്ടി വർധനയും രൂപയുടെ മൂല്യശോഷണവും കാരണം വിലവർധിപ്പിക്കാതിരിക്കാനാവില്ലെന്ന് ഗോദറെജ് അപ്ലയൻസസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കമൽ നന്ദി പറഞ്ഞു.

എയർകണ്ടീഷണറുകളുടെ വില 3 ശതമാനവും മറ്റ് ഉത്പന്നങ്ങളുടെ വില 2-3 ശതമാനവും വർധിപ്പിക്കുമെന്ന് പാനസോണിക് ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് ശർമ്മ പറഞ്ഞു. ഹയർ, വേൾപൂൾ തുടങ്ങിയ കമ്പനികൾ പുതിയ സ്റ്റോക്കിൽ വർധിപ്പിക്കാമെന്ന നിലപാടിലാണ്.