എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് കൂട്ടുന്നു

Posted on: November 16, 2023

ദുബായ് : ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് കൂട്ടുന്നു.
പുതിയ വിമാനങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ സൗദി, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണു വര്‍ധിപ്പിക്കുന്നത്.

100 വിമാനങ്ങളാണ് പുതുതായി എത്തുന്നത്. പൈലറ്റ് ഉള്‍പ്പെടെ 1250 ജീവനക്കാരെയും പുതുതായി നിയമിക്കും. കണ്ണൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. നിലവില്‍ യുഎഇ ഇന്ത്യ സെക്ടറില്‍ ആഴ്ചയില്‍ 195 വിമാനങ്ങളാണു സര്‍വീസ് നടത്തുന്നത്.