കെഎഫ്‌സി വായ്പകള്‍ 10000 കോടിയിലെത്തിക്കുമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍

Posted on: November 14, 2023


കൊച്ചി : കെഎഫ്‌സി വായ്പകള്‍ 10000 കോടിയിലെത്തിക്കുമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 2500 കോടി മാത്രമായിരുന്ന വായ്പകള്‍ നിലവില്‍ 7000 കോടിയിലെത്തി. പലിശ 14.5 ശതമാനത്തില്‍ നിന്ന് 9% ആയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കെഎഫ്‌സി മൊബൈല്‍ ആപ്പിന്റെയും പുതിയ ഓഫിസുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മേയര്‍ എം.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍എംപി, ടി.ജെ.വിനോദ് എംഎല്‍എ., കെഎഫ്‌സി സിഎംഡിസഞ്ജയ് കൗള്‍, എക്‌സിക്യൂട്ടീവ്ഡയറക്ടര്‍ പ്രേംനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.