കെഎസ്എഫ്ഇ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

Posted on: April 18, 2023


കൊല്ലം : സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ കേരള സ്റ്റേറ്റ്ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കെഎസ്എഫ്ഇ പുതുതായി ആരംഭിച്ച ഡയമണ്ട് ചിട്ടികളുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഏതൊരു ബാങ്ക് നിക്ഷേപത്തേക്കാള്‍ ലാഭകരമായാണ് കെഎസ്എഫ്ഇ ചിട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നതിനാല്‍ ഈസ്ഥാപനത്തിന്റെ വിശ്വാസ്യതമികച്ചതാണ്. 40ലക്ഷത്തിലേറെ ഉപയോക്താക്കളാണ് കെഎസ്എഫ്ഇയ്ക്കുള്ളത്. മികച്ച വളര്‍ച്ചാ നിരക്കാണ് കെഎസ്എഫ്ഇ കൈവരിച്ചു വരുന്നതെന്ന് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു. ഇത് ഗണ്യമായി വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഡയമണ്ട് ചിട്ടികള്‍പോലുള്ള ആകര്‍ഷകമായ പദ്ധതികള്‍ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചിട്ടി വരിക്കാര്‍ക്ക് 4.76 കോടി രൂപയുടെ വജ്ര സ്വര്‍ണ ആഭരണങ്ങള്‍ നല്‍കുന്നതാണ് ഈ പദ്ധതി. സംസ്ഥാന തലത്തിലെ ഒന്നാം സമ്മാനത്തിന് 25 ലക്ഷം രൂപയ്ക്ക് തത്തുല്യമായ വജ്രാഭരണങ്ങളാണ് ന
ല്‍കുന്നത്. മേഖലാ തലത്തിലും ശാഖാ തലത്തിലും സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കും.