കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് ഹെക്‌സ്20 ആഗോള ചാന്ദ്രദൗത്യത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും

Posted on: October 10, 2023

തിരുവനന്തപുരം : കെഎസ്‌യുഎം രജിസ്‌ട്രേഡ് സ്റ്റാര്‍ട്ടപ്പായ ഹെക്‌സ്20 ചാന്ദ്ര ദൗത്യത്തിനുള്ള ആഗോള സ്ഥാപനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന 74-ാമത് ഏറോ
നോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ വച്ച് റൂട്ട്എയ്‌റോ സ്‌പേസ്, ഐസ്‌പേസ് ഇങ്ക് എന്നീ സ്ഥാപനങ്ങളുമായി ഹെക്‌സ് 20ധാരണാപത്രം ഒപ്പിട്ടു.

ചാന്ദ്ര ദൗത്യത്തിനായി ചെലവ് കുറഞ്ഞ ഉപഗ്രഹങ്ങള്‍ നിര്‍മിക്കുക എന്ന ദൗത്യമാണ് ഹെക്‌സ് 20 ഏ
റ്റെടുക്കുന്നത്. സ്‌കൈ റൂട്ട് എയ്‌റോ സ്‌പേസ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉപ
ഗ്രഹ നിര്‍മാണ കമ്പനിയാണ്. ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസ്‌പേസ് ചാന്ദ്ര ദൗത്യ ഗവേ
ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനമാണ്. ഇതുവഴി ഈ മൂന്ന് കമ്പനികളുടെയും അന്താരാഷ്ട്ര പ്ര
വര്‍ത്തന പരിചയവും പ്രാദേശികമായ ശൃംഖലയും കൂടിച്ചേര്‍ന്ന് ചാന്ദ്ര ദൗത്യത്തല്‍ പുതിയ മാനങ്ങള്‍ സ
ഷ്ടിക്കാന്‍ ആവുമെന്നാണ്പ്രതീക്ഷിക്കുന്നത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കെ-സ്‌പേസ് പദ്ധതിയുടെ ഭാഗമായി ഹെക്‌സ് 20 കഴിഞ്ഞ മേയില്‍ തിരുവനന്ത
പുരം ടെക്‌നോപാര്‍ക്കില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി അത്യാധുനിക ഗവേഷണ വികസന സംവി
ധാനം തുടങ്ങിയിരുന്നു. ബഹിരാകാശ സാങ്കേതികവിദ്യയില്‍ നൂതനത്വം, സഹകരണം, മികവ് എന്നിവ സ്വാ
യത്തമാക്കാനുള്ള കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും.സംസ്ഥാനത്ത് ബഹിരാകാശ സാങ്കേതികവിദ്യയില്‍
അനുകൂലമായ അന്തരീക്ഷംസൃഷ്ടിക്കുന്നതിന് ഹെക്‌സ് 20 മായുള്ള സഹകരണംനിര്‍ണായകമാണെന്ന് കേര
ള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. ആഗോള സ്ഥാപനങ്ങളുമായുള്ളഹെക്‌സ്20യുടെ പങ്കാളിത്തം ഈ ദിശയിലുള്ള ഉറച്ചകാല്‍വയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.