ഐടിസി 20 എഫ്എംസിജി ഫാക്ടറികൾ തുറക്കും

Posted on: March 15, 2015

ITC-fmcg-big

ന്യൂഡൽഹി : കൺസ്യൂമർ ഉത്പന്നങ്ങളുടെ നിർമാണത്തിനായി ഐടിസി 20 ഫാക്ടറികൾ തുറക്കുമെന്ന് ചെയർമാൻ വൈ. സി. ദേവേശ്വർ പറഞ്ഞു. ഇന്ത്യ ടുഡെ 2015 കോൺക്ലേവിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫാക്ടറികൾക്കായി വായ്പ എടുക്കാതെ നിക്ഷേപം നടത്തും. ഭൂമിയാണ് മുഖ്യതടസം. നിക്ഷേപത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ദേവേശ്വർ വെളിപ്പെടുത്തിയില്ല. എഫ്എംസിജി ബിസിനസിൽ നിന്ന് 2030 ൽ ഒരു ലക്ഷം കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം സിഗരറ്റിൽ നിന്ന് ഉൾപ്പെട 23,555 കോടി രൂപയാണ് ഐടിസിയുടെ വരുമാനം.