ഐടിസി 4,000 കോടിയുടെ വികസനത്തിന്

Posted on: June 28, 2016

ITC-Foods-Bigമുംബൈ : സിഗരറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഐടിസി ഫുഡ്‌സ് 4,000 കോടിയുടെ വികസനം നടപ്പാക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 9 ഭ്യക്ഷോത്പന്ന നിർമാണ പ്ലാന്റുകൾ സ്ഥാപിക്കും.

സിഗരറ്റ് കഴിഞ്ഞാൽ ഐടിസിക്ക് ഏറ്റവും കൂടുതൽ വരുമാനം ഭക്ഷ്യമേഖലയിൽ നിന്നാണ്. ഐടിസി ഫുഡ്‌സ് 2015-16 ൽ 7,097.49 കോടി രൂപയുടെ വിറ്റുവരവ് നേടി. ബിസ്‌ക്കറ്റ്, ഡയറി, ആട്ട തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ ഐടിസി ഫുഡ്‌സിന് സാന്നിധ്യമുണ്ട്.

TAGS: ITC Foods | ITC Ltd |