ദേവേശ്വവർ 90 ശതമാനം ഓഹരികളും വിറ്റഴിച്ചു

Posted on: June 27, 2015

Y-C-Deveshwar--ITC--big

കോൽക്കത്ത : ഐടിസി ചെയർമാൻ വൈ സി ദേവേശ്വവർ തന്റെ വ്യക്തിഗതമായ ഐടിസി ഓഹരികളിൽ 90 ശതമാനവും കഴിഞ്ഞ ധനകാര്യവർഷം വിറ്റഴിച്ചു. 2014 ഏപ്രിൽ ഒന്നിലെ കണക്കുകൾ പ്രകാരം ദേവേശ്വവറിന്റെ കൈവശം ഐടിസിയുടെ 16.2 ലക്ഷം ഓഹരികളാണുണ്ടായിരുന്നത്. നവംബർ ആയപ്പോഴേക്കും നാല് ലക്ഷം ഓഹരികൾ കൂടി ലഭിച്ചു.

നവംബറിനും 2015 ഫെബ്രുവരിക്കും മധ്യേയാണ് ഓഹരിവില്പന നടത്തിയത്. ഓഹരി ഒന്നിന് ശരാശരി 366 രൂപ നിരക്കിലായിരുന്നു വില്പന. കഴിഞ്ഞ വർഷം 13.85 കോടി രൂപയായിരുന്നു ദേവേശ്വവറിന്റെ വാർഷിക പ്രതിഫലം. 1996 മുതൽ ഐടിസിയെ നയിക്കുന്ന ദേവേശ്വവർ 68 വയസ് തികയുന്ന 2017 ൽ ചെയർമാൻ സ്ഥാനത്തു നിന്ന് വിരമിക്കും.