കൊച്ചിയടക്കം 6 വിമാനത്താവളങ്ങളില്‍ ‘ഡിജിയാത്ര’ സംവിധാനം

Posted on: August 12, 2023

ന്യൂഡല്‍ഹി :  കൊച്ചിയടക്കം 6 വിമാനത്താവളങ്ങളില്‍ ‘ഡിജിയാത്ര’ സംവിധാനം ഈ മാസം നടപ്പാക്കും. പ്രവേശനത്തിന് ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കുന്നതിനു പകരം ബയോമെട്രിക് സംവിധാനമാണ് ഡിജിയാത്രയിലുള്ളത്.

യാത്രക്കാര്‍ക്ക് തിരക്കു മറികടന്ന് അതിവേഗം അകത്തുകടക്കാം. ഇതിനായി ‘ഡിജിയാത്ര’ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യണം. ഇവര്‍ക്കു സെക്യൂരിറ്റി ചെക്കിനും പ്രത്യേക ലൈന്‍ ഉണ്ടായിരിക്കും. അഹമ്മദാബാദ്, മുംബൈ, ലക്‌നൗ, ജയ്പുര്‍, ഗുവാഹത്തി എന്നിവയാണ് മറ്റ് വിമാനത്താവളങ്ങള്‍.

ഇതോടെ ‘ഡിജിയാത്ര സേവനമുള്ള വിമാനത്താവളങ്ങളുടെ എണ്ണം 13 ആകും. കൊച്ചിയില്‍ നിലവില്‍ പരീക്ഷണാടി സ്ഥാനത്തില്‍ ‘ഡിജിയാത്ര’യുണ്ട്. ഓഗസ്റ്റ് 10 വരെയായി 34.6 ലക്ഷം പേര്‍ ഇതുപയോഗിച്ചിട്ടുണ്ട്.