സാംഗി ഇന്‍ഡസ്ട്രീസ് ഓഹരി ഏറ്റെടുത്ത് അദാനി ഗ്രൂപ്പിന്റെ അംബുജ സിമന്റ്

Posted on: August 4, 2023

ന്യൂഡല്‍ഹി : സിമന്റ് നിര്‍മാതാക്കളായ സാംഗി ഇന്‍ഡസ്ട്രീസിന്റെ (എസ്‌ഐഎല്‍) ഭൂരിപക്ഷ ഓഹരി ഏറ്റെടുത്ത് അദാനി ഗ്രൂപ്പിന്റെ അംബുജ സിമന്റ്. 5,000 കോടി രൂപയുടേതാണ് ഇടപാട്. സാംഗിയുടെ പ്രെമോട്ടര്‍മാരായ
രവിസാംഗി കുടുംബത്തിന്റെ പക്കല്‍നിന്ന് 56.74 ശതമാനം ഓഹരിയാണ് സ്വന്തമാക്കിയത്.

സിമന്റ് വിപണിയിലെ രണ്ടാമന്മാരായ അദാനി സിമന്റിന് ഉത്പാദനം പ്രതിവര്‍ഷം 73.6 മില്യണ്‍ ടണ്‍ ആയി ഉയര്‍ത്താന്‍ ഈ ഇടപാട് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 67.5മില്യണ്‍ ടണ്‍ ആണ്. സിമന്റ് വിപണിയില്‍ ഒന്നാമത് അള്‍ട്രാടെക്കാണ്.

 

TAGS: Adani Group |