കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെ നവീകരിച്ച ആസ്ഥാന മന്ദിരവും, ലീപ് അംഗത്വ കാര്‍ഡ് പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു

Posted on: August 2, 2023

തിരുവനന്തപുരം : സ്റ്റാര്‍ട്ടപ്പുകള്‍ക്കു നല്‍കുന്ന ലീപ് അംഗത്വ കാര്‍ഡിന്റെ പ്രകാശനവും കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെ നവീകരിച്ച ആസ്ഥാന മന്ദിര ഉദ്ഘാടനവും ടെക്‌നോപാര്‍ക്കിലെ തേജസ്വിനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തുടര്‍ന്നു മുഖ്യമന്ത്രി ടെക്‌നോ പാര്‍ക്കിലെ ലീപ് കേന്ദ്രം സന്ദര്‍ശിച്ചു.

ചടങ്ങില്‍ ഐടി, ഇലക്ട്രോണിക്‌സ് സെക്രട്ടറി ഡോ. രത്തന്‍ കേല്‍ക്കര്‍, കെഎസ് യുഎം സിഇഒ അനൂപ് അംബിക, ടെക്‌നോപാര്‍ക്ക് സിഇഒ സജീവ് നായര്‍, ദിനേശ് തമ്പി (ടിസിഎസ്, കേരള ഹെഡ് വൈസ് പ്രസിഡന്റ്), എസ്ടിപിഐ ഡയറക്റ്റര്‍ ജനറല്‍ അരവിന്ദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ കേന്ദ്രങ്ങളെ ലീപ് (ലോഞ്ച്, എംപവര്‍, ആക്‌സിലറേറ്റ്, പ്രോസ്പര്‍ കോ-വര്‍ക്കിംഗ് സ്‌പേയ്‌സുകളെന്നു പുനര്‍നാമകരണം ചെയ്തു സംസ്ഥാനത്തുട നീളം കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനാണു സ്റ്റാര്‍ട്ടപ്പ് മിഷന്‍ പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അംഗത്വ കാര്‍ഡ് ലഭ്യമാക്കുക.