വാര്‍ഷിക വിറ്റുവരവ് 5 കോടിക്ക് മുകളിലായാല്‍ ഇന്നുമുതല്‍ ഇ – ഇന്‍വോയ്‌സിംഗ് നിര്‍ബന്ധം

Posted on: August 1, 2023

തിരുവനന്തപുരം : ചരക്കുസേവന നികുതിയില്‍ അഞ്ചുകോടി രൂപയ്ക്കുമുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് ചൊവ്വാഴ്ചമുതല്‍ ഇ- ഇന്‍വോയ് സിംഗ് നിര്‍ബന്ധമാക്കി.

2017-2018 സാമ്പത്തിക വര്‍ഷംമുതല്‍, ഏതെങ്കിലും വര്‍ഷത്തില്‍ അഞ്ചുകോടിയോ അതിലധികമോ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളെല്ലാം ഇ- ഇന്‍വോയ്‌സ് തയ്യാറാക്കണം. ഇത്തരം വ്യാപാരികള്‍ നികുതിബാധ്യതയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും പുറമെ ക്രെഡിറ്റ്/ ഡെബിറ്റ്നോട്ടുകള്‍ക്കും ഇ- ഇന്‍വോയ്‌സ് തയ്യാറാക്കണം. നിലവില്‍ 10 കോടി രൂപയിലധികം വിറ്റുവരവുള്ള വ്യാപാരങ്ങള്‍ ക്കാണ് ഇ- ഇന്‍വോയ്‌സിംഗ് നിര്‍ബന്ധമാക്കിയിരുന്നത്.

ഇതാണ് ആഗസ്ത് ഒന്നുമുതല്‍ അഞ്ചുകോടി രൂപയായി കുറച്ചത്. ചരക്കുനീക്കം നടത്തുന്നതി
നുമുമ്പുതന്നെ ഇ – ഇന്‍വോയ്‌സിംഗ് നടത്താന്‍ വ്യാപാരികള്‍ ബാധ്യസ്ഥരാണ്. https://
einvoices.gst.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ‘യൂസര്‍ ക്രെഡന്‍ഷ്യല്‍സ് ഉറപ്പാക്കണം. തുടര്‍ന്ന് യൂസര്‍ഐഡിയും പാഡും യോഗിച്ച് ഇ- ഇന്‍വോയ്‌സിംഗ് പോര്‍ട്ടലില്‍ ലോഗ്ഇന്‍ ചെയ്യാം.

ബാധ്യതയുള്ള വ്യാപാരി ഇ- ഇന്‍വോയ്‌സിംഗ് നടത്തിയില്ലെങ്കില്‍ സ്വീകര്‍ത്താവിന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹതയുണ്ടാകില്ല. സെസ് യൂണിറ്റുകള്‍, ഇന്‍ഷുറന്‍സ്, നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ അടക്കം ബാങ്കിംഗ് മേഖല, ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ടിംഗ് ഏജന്‍സികള്‍, പാസഞ്ചര്‍ ട്രാന്‍സ് പോര്‍ട്ട് സര്‍വീസ്, മള്‍ട്ടിപ്ലെക്‌സ് സിനിമ എന്നീ മേഖലകളെയും ഇ-ഇന്‍വോയ്‌സിങ്ങില്‍ നിന്ന് ഒഴിവാക്കി.

 

TAGS: Kerala GST |