മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റലില്‍ 1300 കോടി നിക്ഷേപവുമായി ക്വാഡിയ ക്യാപ്പിറ്റല്‍

Posted on: July 21, 2023

ഹൈദരാബാദ് : കൊച്ചി ആസ്ഥാനമായ മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റലില്‍ 1300 കോടിയുടെ നിക്ഷേപവുമായി ആരോഗ്യരക്ഷാരംഗത്തെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപസ്ഥാപനങ്ങളിലൊന്നായ ക്വാഡിയ ക്യാപ്പിറ്റല്‍. ആദ്യഘട്ടത്തില്‍ 600 കോടിയും രണ്ടാം ഘട്ടത്തില്‍ 700 കോടിയുമാണ് ക്വാഡിയ നിക്ഷേപിക്കുക.

രാജ്യത്തെ ചെറുനഗരങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണു നിക്ഷേപത്തിന്റെ മുഖ്യപങ്കും വിനിയോഗിക്കുകയെന്ന് മാക്‌സിവിഷന്‍ പറഞ്ഞു. കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ മൂന്ന് ഐ ഹോസ്പിറ്റലുകള്‍ സ്ഥാപിക്കും. മാക്‌സിവിഷന് നിലവില്‍ 6 സംസ്ഥാനങ്ങളിലായി 42 കേന്ദ്രങ്ങളുണ്ട്.