May 2024
ബിഎസ്ഇ ഓഹരികളുടെ വിപണിമൂല്യം 299.90 ലക്ഷം കോടി രൂപയായി ഉയര്‍ന്നു
Posted on: July 6, 2023
മുംബൈ : ബോംബെ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ആകെ വിപണിമൂല്യം 299.90
ലക്ഷം കോടി രൂപയായി ഉയര്‍ന്നു. റെക്കോര്‍ഡ് നിരക്കാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വിപണികളിലുണ്ടായ നേട്ടമാണ് വിപണിമൂല്യം റെക്കോര്‍ഡിലെത്താന്‍ ഇടയാക്കിയത്.
അതേസമയം ഇന്നലെ ഓഹരി വിപണികളില്‍ നേരിയ ലാഭമെടുപ്പ് നടന്നു. സെന്‍സെക്സ് സൂചിക 33 പോയിന്റ് ഇടിഞ്ഞു. കഴിഞ്ഞ 5 വ്യാപാരദിനങ്ങളില്‍ സെന്‍സെക്സ് സൂചിക 2500 പോയിന്റ് ഉയര്‍ന്നിരുന്നു.
മാരുതി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ഐടിസി, ഐസി ഐസിഐ ബാങ്ക്, പവര്‍ഗ്രിഡ്, നെസ്ലെ തുടങ്ങിയ കമ്പനികളുടെ നേട്ടമാണ് വിപണിമൂല്യം ഉയര്‍ത്തിയത്. എച്ച്ഡിഎഫ്സി ഓഹരികള്‍ക്ക് ഇന്നലെ 3% ഇടിവു നേരിട്ടു.
TAGS: BSE Sensex |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന