റബര്‍ ബോര്‍ഡിന്റെ വ്യാപാര പ്ലാറ്റ്‌ഫോമായ എംറുബെയ്ക്ക് 148 കോടി വിറ്റുവരവ്

Posted on: July 3, 2023

കൊച്ചി : പ്രകൃതിദത്ത റബറിന്റെ ഉത്പാദനവും സംഭരണവും വിതരണവും പ്രോത്സാഹിപ്പിക്കാനായി റബര്‍
ബോര്‍ഡ് അവതരിപ്പിച്ച ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്‌ഫോമായ എംറുബെയ്ക്ക് 148 കോടി രൂപയുടെ വിറ്റു
വരവ്. ഒരു വര്‍ഷത്തിനിടെ 1,123,75ടണ്‍ പ്രകൃത്തിദത്ത റബറാണ് മ വ്യാപാരം ചെയ്തത്. 781 ക
രാറുകള്‍ ഇതിനായി എംറൂബെ വഴിനടന്നു.

റബറിന്റെ വി്‌ല്ക്കലും വാങ്ങലും സുതാര്യവും സുഗമവുമാക്കുക എന്ന ലക്ഷ്യവുമായിട്ടാണ് റബര്‍ ബോ
ര്‍ഡ് എംറൂബെയ്ക്ക് തുടക്കമിട്ടത്. ബോര്‍ഡിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്ററായിരിക്കെ, ഡോ.കെ.എന്‍. രാ
ഘവനാണ് പദ്ധതി കഴിഞ്ഞവര്‍ഷം ജൂണില്‍ ഉദ്ഘാടനം ചെയ്തത്. കുറഞ്ഞത് ഒരു ടണ്‍ റബറാണ് എംറുബെയ്ക്ക് ഓരോ കരാറിലും വില്‍ക്കാനാവുക. വാങ്ങുന്നവര്‍ക്കും വില്ക്കുന്നവര്‍ക്കും അവരുടെ ഇടപാട് ഓഫറുകള്‍ എംബെയില്‍ സമര്‍പ്പിക്കാം. വില സംബന്ധിച്ച് ഇരുകൂട്ടര്‍ക്കും ചര്‍ച്ചയിലൂടെ തീരുമാനമെടു
ക്കാം. പേയ്‌മെന്റ് ഏത് രീതിയില്‍ വേണമെന്ന് തീരുമാനിക്കാനും കഴിയും.

നിലവില്‍ എംറൂബെ പോര്‍ട്ടലില്‍ നിന്നുള്ള കണക്കുപ്രകാരം ഏഴ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിക
ളും 580 ഡീലര്‍മാരും 43 പ്രോസസിംഗ് കമ്പനികളും 773 നിര്‍മാതാക്കളും ഒരു എസ്റ്റേറ്റും ഇ-ട്രേഡിംഗ്് പ്ലാറ്റ്‌ഫോമലുണ്ട്്. https : //www.mrube.in/ പോര്‍ട്ടലിന് പുറമേ മൊബൈല്‍ ആപ്പും എംറൂബെയ്ക്കുണ്ട്. ഇന്ത്യന്‍ റബറിനെ ആഗോളതലത്തിലേക്ക് ഉയര്‍ത്താന്‍ എംറൂബെയ്ക്ക് കഴിയുമെന്ന് റബര്‍ ബോര്‍ഡ് കരുതുന്നു.

ലോകത്തെവിടെ നിന്നും എംബവഴി ഇടപാടില്‍ ഏര്‍പ്പെടാം. ഇതുവഴി കൂടുതല്‍ വില്‍പ്പനക്കാരും വാങ്ങ
ലുകാരും എത്തുമെന്നാണ് പ്രതീക്ഷ.