ഇന്ന് മുതല്‍ സ്വര്‍ണത്തിന് എച്ച്‌യുഐഡി നിര്‍ബന്ധം

Posted on: July 1, 2023

കൊച്ചി : ഇന്നു മുതല്‍ വിറ്റഴിക്കുന്ന സ്വര്‍ണാഭരണങ്ങളില്‍ ഹോമാര്‍ക്ക് യുണിക് ഐഡന്റിഫി
ക്കേഷന്‍ (എച്ച്‌യുഐഡി) നിര്‍ബന്ധമാണ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടപ്പാക്കേണ്ടിയിരുന്ന നിര്‍ദേശമാണ്
സാവകാശം ആവശ്യപ്പെട്ട് എകെ ജിഎസ്എംഎ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തല
ത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജൂലൈ ഒന്നിലേക്ക് നീട്ടിയത്.

കേരളത്തില്‍ ഇടുക്കി ഒഴികെ മറ്റ് ജില്ലകളില്‍ നിര്‍ദേശം ബാധകമാണ്. കേരളത്തില്‍ 7,000ഓളം
സ്വര്‍ണ വ്യാപാരികള്‍ എച്ച്‌യുഐഡി നടപ്പാക്കിയിട്ടുണ്ട്. ഉപയോക്താക്കളുടെ കൈവശമുള്ള സ്വ
രണത്തിന് എച്ച്‌യുഐഡി നിര്‍ബന്ധമല്ല. ഉപയോക്താക്കള്‍ക്ക് എച്ച്‌യുഐഡി മുദ്രയില്ലാത്ത സ്വര്‍ണം മറിച്ച് വില്‍ക്കാനും പണയം വയ്ക്കാനും എക്‌സ്‌ചേഞ്ച് ചെയ്യാനും തടസമില്ല.

സ്വര്‍ണാഭരണത്തിന്റെ നിലവാരം, ബിഐഎസ് ലോഗോ, ആറ് അക്ക ആല്‍ഫ ന്യൂമറിക് കോഡ്
എന്നിവ അടങ്ങിയതാണ് എച്ച്‌യുഐഡി. ബിഐഎസ് കെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഈ കോ
ഡ് സമര്‍പ്പിച്ചാല്‍ ആഭരണത്തിന്റെ പരിശുദ്ധി അടക്കമുള്ള വിവരങ്ങള്‍ ഉപയോക്താവിന് അറിയാ
നാകും.

TAGS: HUID System |