സ്റ്റാര്‍ട്ടപ് മിഷന്റെ ആദ്യ ഇന്‍ഫിനിറ്റി സെന്റര്‍ ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: June 19, 2023

ദുബായ് : കേരളത്തിലും വിദേശത്തും സംരംഭം തുടങ്ങാന്‍ പ്രവാസികളെ സഹായിക്കുന്ന സംസ്ഥാന സ്റ്റാര്‍ട്ടപ് മിഷന്റെ ആദ്യ ഇന്‍ഫിനിറ്റി സെന്റര്‍ ദൂബായില്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കരാമയില്‍ ജനറേഷന്‍ 71,113 ബിസിനസ്സ് ടവറിലാണു സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്‍ഫിനിറ്റി സെന്റര്‍ പ്രവാസികള്‍ അയയ്ക്കുന്ന പണം ബിസിനസ് സംരംഭങ്ങള്‍ക്കുള്ള നിക്ഷേപമാക്കുകയാണു സര്‍ക്കാര്‍ സംവിധാനമായ സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി സെന്ററുകളുടെ ലക്ഷ്യം. ഇതിനുള്ള സാങ്കേതിക സഹായവും അനുബന്ധസേവനവും നല്‍കും.

സെന്ററുകള്‍ വഴി വിദേശത്തു നിന്നു തന്നെ കേരളത്തില്‍ കമ്പനി റജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനത്തെസ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്ത് സ്വന്തം ഓഫിസില്ലാതെ ഇന്‍ഫിനിറ്റി കേന്ദ്രങ്ങളിലൂടെ പ്രവര്‍ത്തിക്കാം. പ്രവാസി നിക്ഷേപകരുടെ കൂട്ടായ്മ ഒരുക്കുകയും ചെയ്യും.