രാജ്യം 6 ജിയിലേക്ക് ചുവടുവയ്‌ക്കൊനൊരുങ്ങുന്നു : പ്രധാനമന്ത്രി നയരേഖ പുറത്തിറക്കി

Posted on: March 23, 2023

ന്യൂഡല്‍ഹി : രാജ്യം 6 ജിയിലേക്ക് ചുവടുവയ്‌ക്കൊനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നയരേഖ പ്രധാന
മന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. 2030ല്‍ രാജ്യം 6 ജി യുഗത്തിലേക്ക് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ 6 ജി ദൗത്യത്തിനും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനുമു
ള്ള ഔദ്യോഗിക 6ജി ടെസ്റ്റ്ഡ് പദ്ധതിക്കും ഇതോടെ തുടക്കമായി, ഗുവാഹത്തിയിലും ചെന്നൈയി
ലും ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ (ഐഐടി) കണ്‍സോര്‍ഷ്യമാണ്
6ജി ടെസ്റ്റ്‌ബെഡ് വികസിപ്പിക്കുന്നത്. വിവിധ വിദ്യാദ്യാസ ഗവേഷണ മേഖലകളിലേക്ക് ജി എത്രത്തോളം
പ്രാവര്‍ത്തികമാക്കമെന്നുള്ള സാധ്യതാ പഠനം കൂടിയാണ് ഈ ഘട്ടത്തില്‍ നടക്കുക.

കഴിഞ്ഞവര്‍ഷം ഒക്‌റ്റോബറിലാണ് രാജ്യത്ത് 5ജി സേവനം ആരംഭിച്ചത്. 5ജിക്കപ്പുറം 2030ല്‍ ജി യുഗ
ത്തിലേക്ക് ഇന്ത്യ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി ഗവേഷണത്തിനായി ടെലികോം സെക്രട്ടറി കെ.
രാജാരാമ നേതൃത്വത്തില്‍ രൂപീകരിച്ച ടെക്‌നോളജി ഇന്നവേഷന്‍ ഗ്രൂപ്പ് തയാറാക്കിയ റിപ്പോര്‍ട്ട് പ്രസി
ദ്ധീകരിച്ചു.

2021 നവംബര്‍ മുതല്‍ ഈ പ്രത്യേക സംഘം 6 ജി സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്നുണ്ടായിരു
ന്നു. 5ജി സെല്ലുലാര്‍ സാങ്കേതികവിദ്യയുടെ പിന്‍ഗാമിയാണ് ജി (6-ാം ജനറേഷന്‍), 5ജിയെക്കാള്‍ വേഗത്തി
ലുള്ള ഇന്റര്‍നെറ്റാണ് 6 ജിയില്‍ ലഭിക്കുക.