നരേന്ദ്ര മോദി മെയ് മാസത്തിൽ ചൈന സന്ദർശിക്കും

Posted on: February 1, 2015

Modi-on-Suit-big

ബീജിംഗ് : പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മാസത്തിൽ ചൈന സന്ദർശിക്കും. ഇപ്പോൾ ചൈന സന്ദർശിക്കുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി സുഷമ സ്വരാജ് നാളെ കൂടിക്കാഴ്ച നടത്തും.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് കഴിഞ്ഞ നവംബറിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. ബസിൽ കൈലാസ-മാനസരോവർ യാത്ര നടത്താവുന്ന പാതയെക്കുറിച്ച് സുഷമ സ്വരാജ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പ്രാഥമിക ചർച്ച നടത്തി.