ആസൂത്രണ കമ്മീഷന് പകരം നീതി ആയോഗ്

Posted on: January 1, 2015

Yojna-Bhavan-big

ആസൂത്രണ കമ്മീഷന് പകരമുള്ള നീതി ആയോഗ് ഇന്നു മുതൽ നിലവിൽ വരും. തിങ്കളാഴ്ച ചേർന്ന കാബിനറ്റ് യോഗമാണ് പ്ലാനിംഗ് കമ്മീഷൻ പാനലിന്റെ പേരുമാറ്റാൻ തീരുമാനമെടുത്തത്. നീതി ആയോഗിന്റെ ഘടന സംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

ആസൂത്രണ കമ്മീഷൻ കാലോചിതമായ ഉടച്ചുവാർക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും തമിഴ്‌നാടും ഉത്തർപ്രദേശും പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പൂർണ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസും തൃണമൂൽ കോൺഗ്രസും മാത്രമാണ് കാര്യമായ എതിർപ്പ് പ്രകടിപ്പിച്ചത്.

കേന്ദ്ര ഗവൺമെന്റ് 1950 ലാണ് പ്ലാനിംഗ് കമ്മീഷൻ രൂപീകരിച്ചത്. അതതുകാലത്തെ പ്രധാനമന്ത്രിമാരാണ് ആസൂത്രകമ്മീഷന്റെ ചെയർമാൻ. പഞ്ചവത്സര പദ്ധതികളുടെ ആസൂത്രണവും സംസ്ഥാന സർക്കാരുകളുടെ വാർഷിക പദ്ധതികളുടെ മേൽനോട്ടവുമാണ് പ്ലാനിംഗ് കമ്മീഷൻ നിർവഹിച്ചിരുന്നത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയാണ് (2012-17) ഇപ്പോൾ നിലവിലുള്ളത്.