എയര്‍ ബസ് വിമാന കരാര്‍ : ഫ്രഞ്ച് കമ്പനിയും, എയര്‍ ഇന്ത്യയും ഒപ്പുവച്ചു

Posted on: February 15, 2023

ന്യൂഡല്‍ഹി : യാത്രാവിമാനം വാങ്ങല്‍ കരാറില്‍ ഫ്രഞ്ച് കമ്പനി എയര്‍ബസും, ടാറ്റാ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യയും ഒപ്പുവച്ചു. 250 എയര്‍ ബസ് വിമാനങ്ങള്‍ വാങ്ങാനാണു കരാര്‍. യുഎസിലെ ബോയിംഗ് കമ്പനിയില്‍ നിന്ന് എയര്‍ ഇന്ത്യ 220 വിമാനങ്ങള്‍ കൂടി വാങ്ങുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

എയര്‍ബസില്‍ നിന്നുള്ള ആദ്യ വിമാനം ഈ വര്‍ഷാന്ത്യത്തില്‍ എയര്‍ ഇന്ത്യയ്ക്കു കൈമാറും. 2025ഓടെ വി
മാനങ്ങളില്‍ ഭൂരിപക്ഷവും കൈമാറുമെന്ന് എയര്‍ബസ് ഇന്ത്യ സിഇഒ റെമിമൈല്ലാര്‍ഡ് അറിയിച്ചു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും രത്തന്‍ ടാറ്റായും അടക്കമുള്ളവര്‍ പങ്കെടുത്ത വിഡിയൊ കോണ്‍ഫറന്‍സിലായിരുന്നു എയര്‍ബസ്- എയര്‍ ഇന്ത്യ കരാര്‍.

100 ബില്യന്‍ ഡോളറാണ് (ഏതാണ്ട് 8.3 ലക്ഷം കോടി രൂപ) ചെലവിട്ടാണ് എയര്‍ബസ് എ350, എ320 വിമാനങ്ങള്‍ വാങ്ങുക, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍, ടാറ്റാ സണ്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, എയര്‍ബസ് സിഇഒ ഗില്വാമൈ ഫോറി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

എയര്‍ ബസുമായി ഈ മാസം 10ന് എയര്‍ ഇന്ത്യ ധാരണയിലെത്തിയിരുന്നു. അന്താരാഷ്ട്ര, ആഭ്യന്തര മേഖലയില്‍ പുതിയ റൂട്ടുകളിലടക്കം സര്‍വീസുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്രയേറെ വിമാനങ്ങള്‍ വരികയും പ്രമുഖ ആഗോള നഗരങ്ങളെയെല്ലാം ബന്ധി
പ്പിക്കുകയും ചെയ്യുന്നതോടെ എയര്‍ ഇന്ത്യ ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളിലൊന്നായി മാറുമെന്നാണു കരുതുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പ് കേന്ദ്ര സര്‍ക്കാരില്‍ നി
ന്ന് എയര്‍ ഇന്ത്യ ഏറ്റെടുത്തത്.