ഹീറോ പ്രമോട്ടർമാർ 1,860 കോടിയുടെ ഓഹരിവിറ്റു

Posted on: February 18, 2015

Hero-Moto-Corp-bigമുംബൈ : ഹീറോമോട്ടോ കോർപ് പ്രമോട്ടർമാരായ മുഞ്ജാൾ കുടുംബം 1,860 കോടി (300 മില്യൺ ഡോളർ) രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. റിയൽഎസ്റ്റേറ്റ്, പവർ സെക്ടറുകളിലേക്ക് വൈവിധ്യവത്കരണത്തിനു പണം കണ്ടെത്താനാണ് വില്പന. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നു നടത്തിയേക്കുമെന്നാണ് സൂചന.

തിങ്കളാഴ്ചത്തെ വിപണി വിലയേക്കാൾ 3-5 ശതമാനം കുറഞ്ഞ നിരക്കിലായിരുന്നു വില്പന. 2,664-2,720 രൂപയാണ് ഓഹരികളുടെ വിലനിലവാരം. ഹീറോമോട്ടോ കോർപിന്റെ രണ്ട് രൂപ മുഖവിലയുള്ള 70 ലക്ഷം ഓഹരികളാണ് നിക്ഷേപസ്ഥാപനങ്ങൾക്ക് കൈമാറിയത്. ഓഹരിവില്പന പുറത്തുവന്നതോടെ ഹീറോമോട്ടോകോർപ് ഓഹരികളുടെ വില 453 ശതമാനം (127 രൂപ) കുറഞ്ഞു