പുതിയ ഉത്പന്നങ്ങളുടെ ശ്രേണിയുമായി ഹീറോ മോട്ടോകോർപ്പ്‌

Posted on: May 24, 2019

കൊച്ചി : പ്രീമിയം, സ്‌കൂട്ടര്‍ സെഗ്മെന്റുകളുടെ അതിവേഗ വളർച്ചയ്ക്ക്‌
അനുയോജ്യമായ രീതിയില്‍ ഇരുചക്രവാഹന നിര്‍മ്മാതാവായ ഹീറോ മോട്ടോകോര്‍പ്പ് ഉപഭോക്താക്കള്‍ക്കായി കരുത്തുറ്റതും വിസ്മയിപ്പിക്കുന്നതുമായ പുതിയ ഉത്പന്നങ്ങളുടെ ശ്രേണി അവതരിപ്പിച്ചു.

 ഇന്ത്യയിലെ ആദ്യത്തെ 200 സിസി അഡ്വെഞ്ചര്‍ മോട്ടോര്‍ സൈക്കിളായ എക്‌സ് പള്‍സ് 200, മോഡേണ്‍ ടൂറര്‍ ആയ എക്‌സ് പള്‍സ് 200 ടി, അതിമനോഹരമായ മോട്ടോര്‍ സൈക്കിളായ എക്‌സ്ട്രീം 200 എസ് എന്നിവയടക്കം മൂന്ന് പുതിയ മോട്ടോര്‍ സൈക്കിളുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

മൂന്ന് പ്രീമിയം മോട്ടോര്‍ സൈക്കിളുകള്‍ക്ക് പുറമേ, ഫ്യുവല്‍ ഇന്‍ജംക്ഷന്‍ (എഫ്‌ഐ) സാങ്കേതികവിദ്യയോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടറായ മാസ്‌ട്രോ എഡ്ജ് 125, പ്ലഷര്‍ + 110 എന്നീ രണ്ട് പുതിയ സ്‌കൂട്ടറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

എക്‌സ് പള്‍സ് 200 കാര്‍ബ് വേരിയന്റിന് 98000* രൂപയും എഫ്‌ഐ വേരിയന്റിന് 106100* രൂപയുമാണ് വില. റെട്രോ ഫ്‌ളേവറോടു കൂടിയ ഇന്ത്യയിലെ ഏക 200 സിസി മോഡേണ്‍ ടൂററായ എക്‌സ് പള്‍സ് 200 ടി 95000 * രൂപയ്ക്ക് ലഭ്യമാകും. എക്‌സ്ട്രീം 200 എസ് 99900 * രൂപയ്ക്ക് ലഭ്യമാകും. 

മാസ്‌ട്രോ എഡ്ജ് 125 എഫ്‌ഐ 68200 * രൂപയ്ക്കും ഐ3എസ് (കാര്‍ബ്) വേരിയന്റുകള്‍ 63200* രൂപയ്ക്കും (ഡ്രം), 65000* രൂപയ്ക്കും (ഡിസ്‌ക്) ലഭ്യമാകും. കരുത്തുറ്റതും സ്‌റ്റൈലിഷുമായ രീതിയില്‍ പ്ലഷര്‍ +110 എന്ന പേരില്‍ 110 സിസി സെഗ്മെന്റില്‍ പ്രവേശിച്ചിരിക്കുന്ന പ്ലഷര്‍ ബ്രാന്‍ഡ് 52900* രൂപയ്ക്ക് ലഭ്യമാകും.

പുതിയ ഉത്പന്നങ്ങളുടെ ബുക്കിംഗും കമ്പനി ആരംഭിച്ചുകഴിഞ്ഞു. (പ്ലഷര്‍+ ഒഴികെ). 10,000 രൂപ കുറഞ്ഞ തുക നല്‍കി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട മോട്ടോര്‍ സൈക്കിളോ സ്‌കൂട്ടറോ ബുക്ക് ചെയ്യാവുന്നതാണ്.