ബ്രാന്‍ഡ് മൂല്യനിര്‍ണയത്തില്‍ ഇന്ത്യന്‍ കമ്പനികളില്‍ ടാറ്റാ മുന്നില്‍

Posted on: June 2, 2022

മുംബൈ : ഇന്ത്യയില്‍നിന്നുള്ള കമ്പനികളില്‍ ബ്രാന്‍ഡ് മൂല്യത്തില്‍ ഇത്തവണയും ടാറ്റാ മുന്നിലെത്തി . ബ്രാന്‍ഡ് മൂല്യനിര്‍ണയ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സ് തയ്യാറാക്കിയ 100 കമ്പനികളുടെ പട്ടികയിലാണിത്. ടാറ്റായുടെ ബ്രാന്‍ഡ് മൂല്യം ഈ വര്‍ഷം 12 ശതമാനം വര്‍ധനയോടെ 2400 കോടി ഡോളറില്‍ (1.86 ലക്ഷം കോടി രൂപ) എത്തി.

രണ്ടാമതുള്ള ഇന്‍ഫോസിസിന്റെ ബ്രാന്‍ഡ് മൂല്യം 1280 കോടി ഡോളറാണ് (99,000 കോടി രൂപ). ഈവര്‍ഷം 52 ശതമാനമാണ് വളര്‍ച്ച. എല്‍.ഐ.സി.യാണ് മൂന്നാംസ്ഥാനത്ത്. 1110 കോടി ഡോളര്‍ (85,900 കോടി രൂപ) ആണ് ബ്രാന്‍ഡ് മൂല്യം. 28 ശതമാനം വളര്‍ച്ചയുണ്ടെങ്കിലും കഴിഞ്ഞതവണ രണ്ടാമതായിരുന്ന എല്‍.ഐ.സി. ഇത്തവണ മൂന്നാം സ്ഥാനത്തേക്കുപോയി. നാലാമതുള്ള റിലയന്‍സിന് 860 കോടി ഡോളര്‍ (66,600 കോടി രൂപ) ആണ് ബ്രാന്‍ഡ് മൂല്യം.

770 കോടി ഡോളറുമായി (59,600 കോടി രൂപ) എയര്‍ടെല്‍ അഞ്ചാമതുണ്ട്. എസ്.ബി.ഐ. ആറാമതാണ്. ബാങ്കിംഗ് മേഖലയില്‍ 750 കോടി ഡോളര്‍ (58,000 കോടി രൂപ) ബ്രാന്‍ഡ് മൂല്യമുള്ള എസ്.ബി.ഐ. ആണ് ദക്ഷിണേഷ്യയില്‍ത്തന്നെ ഒന്നാമതുള്ളത്.

 

TAGS: Tata |