അന്താരാഷ്ട്ര വിമാനവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി

Posted on: March 1, 2022

ന്യൂഡല്‍ഹി : അന്താരാഷ്ട്ര യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഉഭയകക്ഷി ധാരണയുടെ അടിസ്ഥാനത്തില്‍ വിവിധ രാജ്യങ്ങള്‍ക്കും ഇന്ത്യക്കുമിടയില്‍ നിലവിലുള്ള എയര്‍ ബബിള്‍ സര്‍വീസുകളും കാര്‍ഗോ വിമാനങ്ങളുടെ സര്‍വീസും തുടരും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 23-ന് ഏര്‍പ്പെടുത്തിയ വിലക്കാണ് പല ഘട്ടങ്ങളിലായി നീട്ടിയത്.