ഗ്ലോബല്‍ ടോപ് 100 ല്‍ കല്യാണ്‍ ജൂവലേഴ്‌സ്

Posted on: December 29, 2021

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിനെ 2021ലെ ഡെലോയിറ്റ് ഗ്ലോബല്‍ ആഡംബര ബ്രാന്‍ഡുകളെ പ്രതിനിധീകരിക്കുന്ന ഗ്ലോബല്‍ പവേഴ്‌സ് ഓഫ് ലക്ഷ്വറി ഗുഡ്‌സില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറ് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി കല്യാണ്‍ ജൂവലേഴ്‌സ് പട്ടികയില്‍ 37-ാം സ്ഥാനത്തത്തി.

ഇന്ത്യയില്‍ നിന്ന് അഞ്ച് ബാന്‍ഡുകള്‍ മാത്രമാണ് ടോപ് 100 ആഡംബര പട്ടികയിലുള്ളത്. കേരളത്തില്‍നിന്ന് പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ളതും കല്യാണ്‍ ജൂവലേഴ്‌സാണ്. ആഡംബര വിപണിയെക്കുറിച്ച് വളരെ വിശദമായ വിശകലനമാണ് റിപ്പോര്‍ട്ടിലുള്ളത്. ഓരോ ഉത്പന്നത്തെക്കുറിച്ചും സേവനത്തിന്റെ- ഗുണമേന്മയെക്കുറിച്ചും വിശദീകരിക്കുകയും ആഗോള ആഡംബര വിപണിയെക്കുറിച്ച് വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട്.

ലോകത്തിലെതന്നെ ഏറ്റവും വലിയ അക്കൗണ്ടിംഗ്, പ്രഫഷണല്‍ സര്‍വീസസ് സ്ഥാപനങ്ങളിലൊന്നായ ഡെലോയിറ്റ് ടോപ് 100 പട്ടികയില്‍ കല്യാണ്‍ ജൂവലേഴ്‌സ് ഉള്‍പ്പെടെ ഇന്ത്യയിലെ അഞ്ച് ബ്രാന്‍ഡുകളെ മാത്ര
മാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ ഇന്ത്യന്‍ ആഡംബര ബ്രാന്‍ഡുകളുടെ വര്‍ധിച്ചുവരുന്ന ആധിപത്യവും ഇന്ത്യന്‍ ഉപയോക്താക്കളുടെ മുന്‍ഗണനയും പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.