പലിശനിരക്കുകളില്‍ മാറ്റമില്ലാതെ വായ്പാനയം

Posted on: October 12, 2021

ന്യൂഡല്‍ഹി : പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാനയം. മുന്ന് ദിവസം നീണ്ട വായ്പാ അവ ലോകന യോഗത്തിനു ശേഷമാണ് നടപടി. സമ്പദ്ഘടന വളര്‍ച്ചാപാതയിലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി തുടരുമെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ പറഞ്ഞു.

തുടര്‍ച്ചയായ എട്ടാം തവണയാണ് നിരക്കുകളില്‍മാറ്റമില്ലാതെ തുടരുന്നത്. ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ് ഇടപാടുകളുടെ (ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി )പരിധി റിസര്‍വ് ബാങ്ക് 5 ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍ രണ്ടുലക്ഷം രൂപയാണ് പരിധി.

TAGS: RBI |